NEWS

രാമനാട്ടുകര– വെങ്ങളം ദേശീയപാത: എവി‌ടെ 22.62 കോടി ?; യഥാർഥത്തിൽ നഷ്ടപ്പെട്ടത് 57.58 കോടി രൂപ


കൊച്ചി ∙ രാമനാട്ടുകര– വെങ്ങളം ദേശീയപാത നിർമാണ പദ്ധതിയിൽ ഇൻകെലിനു നഷ്ടപ്പെട്ട 22.62 കോടി രൂപയ്ക്കു കണക്കില്ല. സർക്കാർ പങ്കാളിത്തമുള്ള ഇൻകെലിനു ബാങ്കിൽനിന്നു വായ്പയെടുത്തു നൽകിയ പണത്തിന്റെ പലിശ ഉൾപ്പെടെ കണക്കാക്കുമ്പോൾ ആകെ 57.58 കോടി രൂപയാണു റോഡ് പദ്ധതിയിൽ യഥാർഥത്തിൽ നഷ്ടപ്പെട്ടത്. നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഇൻകെൽ തന്നെ ഹാജരാക്കിയ എക്സിറ്റ് എഗ്രിമെന്റിൽ നിന്നാണ്, ഡയറക്ടർമാരിൽ നിന്നുപോലും മറച്ചുവച്ച ഇടപാട് പുറത്തുവന്നത്.2019–20 വർഷങ്ങളിലായിരുന്നു കണക്കിൽപെടുത്താൻ കഴിയാത്ത 22.62 കോടി രൂപയുടെ ഇടപാട്. രാമനാട്ടുകര– വെങ്ങളം 28 കിലോമീറ്റർ റോഡ് നിർമാണത്തിനു ഹൈദരാബാദ് കമ്പനിയായ കെഎംസിക്കാണു കരാർ ലഭിച്ചത്. റോഡ് നിർമാണത്തിനു കെഎംസി രൂപീകരിച്ച കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വാങ്ങി ഇൻകെൽ പ്രോജക്ടിൽ പങ്കാളിയായി.


Fashion ⏭️

Back to top button