NEWS
വാഹനങ്ങളുടെ നീണ്ട നിര : പാലിയേക്കര ടോൾ ബൂത്ത് തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഫയൽചിത്രം I
തൃശൂർ : വാഹനങ്ങളുടെ നിര നീണ്ടതോടെ പാലിയേക്കര ടോൾ ബൂത്ത് യാത്രക്കാർക്കായി ബലമായി തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ സുരേഷ് ഗോപി പാലിയേക്കരയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വാഹനങ്ങളുടെ നീണ്ട നിര അനുവദിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി ടോൾ ബൂത്ത് തുറപ്പിച്ചത്. സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. പൊലീസും കൂടെച്ചേർന്നു.


