NEWS
‘ജിഡിപി യുദ്ധം’ കടുപ്പിച്ച് മോദി; ഇന്ത്യയ്ക്ക് ഭീഷണിയായി എണ്ണ ‘തീ’ വില; ഹോർമുസിൽ ‘കള്ളക്കടത്ത്’കൂടി, തീക്കളിക്ക് ഇറാനും യുഎസും

ഇന്ത്യ നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 7.8% ജിഡിപി വളർച്ച നേടിയത് പലർക്കും ‘സഹിക്കുന്നില്ലെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഫ്രജൈൽ 5’ അഥവാ ഏത് നിമിഷവും തകരാവുന്ന ദുർബല സമ്പദ്വ്യവസ്ഥയായി 2013 വരെ രാജ്യത്തെ തള്ളിവിട്ടവർക്കാണ് ഈ വളർച്ച ദഹിക്കാത്തതെന്ന് മോദി ഒരു പൊതുചടങ്ങിൽ തുറന്നടിച്ചു. ഇന്ത്യ 7.8% വളർന്നെന്ന കേന്ദ്രത്തിന്റെ റിപ്പോർട്ട് ശരിയല്ലെന്നും ശരിക്കും 2.6 ശതമാനമേ വളർന്നിട്ടുള്ളൂ എന്നും മോദി സർക്കാരിൽ തന്നെ ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെട്ടിരുന്നു.ഇത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഏറ്റെടുത്തതോടെ ജിഡിപി നിർണയം സംബന്ധിച്ച സംശയങ്ങളും ചർച്ചകളും ചൂടുപിടിച്ചു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വിമർശകർക്കെതിരെ മോദി ആഞ്ഞടിച്ചത്. 2017-19 കാലയളവിൽ മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറിയായിരുന്നു ഗാർഗ്. 2019ൽ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ സ്വയംവിരമിച്ചു (വിആർഎസ്). കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി തനിക്ക് പല വിഷയത്തിലും ഭിന്നത ഉണ്ടായിരുന്നെന്ന് ഗാർഗ് പിന്നീട് പറഞ്ഞിരുന്നു.രക്ഷക പരിവേഷത്തിൽ രൂപ
Fashion ⏭️


