NEWS

ശ്രീഹരിയുടെ ഇരകൾ കൂടുതലും അധ്യാപികമാർ; സഹപാഠികളുടേത് മോർഫ് ചെയ്യാത്ത ചിത്രങ്ങൾ


കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി എസ്.ശ്രീഹരി ഇരയാക്കിയവരിൽ കൂടുതലും അധ്യാപികമാർ. സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.റിമാൻഡ് റിപ്പോർട്ടിലും അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കാര്യം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. സഹപാഠികളായ ചില പെൺകുട്ടികളുടെ യഥാർഥ ചിത്രങ്ങൾ മോശമായ സൂചന നൽകും വിധം ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതൊന്നും മോർഫ് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.


Fashion ⏭️

Back to top button