NEWS

സോളർ പുരപ്പുറത്തല്ല, കട്ടപ്പുറത്ത്; കണ്ണൂർ ജില്ലയിൽ‌ തടസ്സപ്പെട്ടു കിടക്കുന്നത് 2040 കണക്‌ഷൻ


കണ്ണൂർ ∙ ഗാർഹിക ഉപഭോക്‌താക്കൾ സ്ഥാപിക്കുന്ന പുതിയ പുരപ്പുറ സോളർ പദ്ധതികൾ നെറ്റ് മീറ്റർ ക്ഷാമം മൂലം പാതിവഴിയിലായി. ജില്ലയിൽ 2040 കണക്‌ഷനുകൾ തടസ്സപ്പെട്ടു കിടക്കുന്നതായാണ് കണക്ക്. മീറ്റർ ക്ഷാമം തുടങ്ങിയിട്ട് രണ്ടര മാസമായി. കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ ലഭ്യമാക്കുമെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം അറിയിച്ചിരുന്നെങ്കിലും സെക്‌ഷൻ ഓഫിസുകളിൽ മീറ്റർ എത്തിയില്ല.സോളർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇംപോർട്ട്, എക്സ്പോർട്ട് നെറ്റ് മീറ്ററുകൾക്കാണു ക്ഷാമം. ത്രീഫേസ് വിഭാഗത്തിൽ വരുന്ന മീറ്ററുകൾ സംസ്ഥാനത്ത് എവിടെയും കിട്ടാനില്ല. പർച്ചേസ് വിഭാഗത്തിൽനിന്ന് ആവശ്യം മനസ്സിലാക്കി മീറ്റർ വാങ്ങുന്നതിലുണ്ടായ കാലതാമസമാണു ക്ഷാമത്തിനു പ്രധാനകാരണമെന്നു പറയുന്നു. സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിക്കാറായതും പലയിടത്തും കെഎസ്എസ്ഇബി ട്രാൻസ്ഫോമറുകളുടെ സോളർ ശേഷി കഴിയാറായതും കാരണം ഉപഭോക്താക്കൾ കൂടുതലായി സോളർ സ്ഥാപിക്കാനായി എത്തിയതിനാൽ മീറ്റർ ആവശ്യകത കൂടുകയും ചെയ്തു.


Fashion ⏭️

Back to top button