SPORTS

വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ, ജയിച്ചാൽ സെമിയിലേക്ക് അടുക്കും


ദുബായ് ∙ വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റിൽ വിജയക്കുതിപ്പ് തുടരാൻ ടീം ഇന്ത്യ. ഇന്നു നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഹോങ്കാങ്ങാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തിൽ തായ്‌ലൻ‍ഡിനെ 94 റൺസിനു തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് എയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് ആദ്യ മത്സരത്തിൽ തായ്‌ലൻഡിനോട് 6 റൺസ് തോൽവി വഴങ്ങിയ ഹോങ്കോങ് നാലാം സ്ഥാനത്തും.20 ഓവറിൽ 9ന് 159 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. ദുർബലമായ തായ്‌ലൻഡ് ബാറ്റിങ് നിരയെ 65 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ 94 റൺസ് ജയം നേടിയെങ്കിലും ബാറ്റിങ്ങിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും സംഘത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.


Auto ⏭️

Back to top button