BUSINESS

ജിയോ, എൻ.എസ്.ഇ… ഓഹരി വിപണിയെ സെപ്റ്റംബറിൽ തീ പിടിപ്പിക്കാൻ വമ്പൻ IPOs, 70000 കോടിയുടെ ഇഷ്യു നടക്കാൻ സാധ്യത


ഇന്ത്യൻ ഓഹരി വിപണിയിൽ പ്രാഥമിക ഓഹരി വില്പനയുടെ വെടിക്കെട്ട് നടക്കാൻ പോകുന്ന മാസമായിരിക്കും 2026 സെപ്റ്റംബർ. നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന ജിയോ (Jio Platforms), എൻ.എസ്.ഇ (NSE) ഐ.പി.ഒകൾ അടക്കം നടന്നാൽ 70,000 കോടി രൂപയുടെ മൂലധന സമാഹരണമാണ് സെപ്റ്റംബറിൽ നടക്കാൻ പോകുന്നത്.അടുത്ത മാസം 25ൽ അധികം ഐ.പി.ഒകളാണ് ലോഞ്ചിങ്ങിനായി ഒരുങ്ങുന്നത്. വൻകിട ഇഷ്യൂസ്, മീഡിയം സൈസ് ഐ.പി.ഒകൾ അടക്കമുള്ളവ നടക്കാനിരിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോംസ്, ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത് കെയർ, മാനുഫാക്ചറിങ്, കണ്യസ്യൂമർ ബിസിനസ് അടക്കമുള്ള മേഖലകളിലെ കമ്പനികളാണ് ദ്വിതീയ വിപണിയിലേക്ക് ചുവടു വെയ്ക്കുന്നത്.ജിയോ, എൻ.എസ്.ഇ പ്രാഥമിക ഓഹരി വില്പനജിയോ പ്ലാറ്റ്‌ഫോംസ് ഐ.പി.ഒയ്ക്ക് വിപണി റെ​ഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അംഗീകാരം നൽകിക്കഴിഞ്ഞു. ഏകദേശം 37,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഐ.പി.ഒ, ഇന്ത്യയിലെ എക്കാലത്തെയും വലിയ പ്രാഥമിക ഓഹരി വിൽപ്പനയായി മാറിയേക്കാം.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും ഉടൻ തന്നെ സെബിയുടെ അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും സെപ്റ്റംബർ മാസത്തോടെ തന്നെ പ്രാഥമിക ഓഹരി വിൽപ്പന ആരംഭിച്ചേക്കുമെന്നും കരുതുന്നു. വിപണി റിപ്പോർട്ടുകൾ പ്രകാരം എൻ.എസ്.ഇയുടെ ഐ.പി.ഒ തുക ഏകദേശം 30,000 കോടി രൂപയോളം വരുംപ്രാഥമിക വിപണിയുടെ മുന്നേറ്റംജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രാഥമിക ഓഹരി വിപണിയിൽ ദൃശ്യമായ ശക്തമായ മുന്നേറ്റത്തിന് ശേഷമാണ് സെപ്റ്റംബറിലെ പ്രാഥമിക ഓഹരി വില്പനകൾ നടക്കാൻ പോകുന്നത്. ജൂലൈയിൽ കമ്പനികൾ ഐ.പി.ഒ വഴി 28,000 കോടിയിലധികം രൂപയാണ് സമാഹരിച്ചത്. ഇത് 2026-ൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ്. ആ​ഗസ്റ്റ് മാസത്തിലും ഈ മുന്നേറ്റം തുടർന്നു, കമ്പനികൾ 23,000 കോടിയിലധികം രൂപയാണ് ആഗസ്റ്റിൽ വിപണിയിൽ നിന്ന് സമാഹരിച്ചത്.സെക്കൻഡറി വിപണി ഒരു നിശ്ചിത പരിധിക്കുള്ളിൽ മാത്രം നീങ്ങുന്ന (Range-bound) സാഹചര്യത്തിലും, പ്രാഥമിക വിപണി ഈ മുന്നേറ്റം കൈവരിച്ചു എന്ന പ്രത്യേകതയുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഐ.പി.ഒകളിൽ ഭൂരിഭാ​ഗവും വിപണിയിൽ മികച്ച നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.ആഭ്യന്തര വിപണിയിലെ ശക്തമായ ലിക്വിഡിറ്റിയും, ലിസ്റ്റ് ചെയ്യാൻ കാത്തിരിക്കുന്ന കമ്പനികളുടെ നീണ്ട നിരയുമാണ് വിപണിയെ വീണ്ടും സജീവമാക്കാൻ സഹായിക്കുന്നതെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ അസ്ഥിരത മാറാൻ നിരവധി കമ്പനികൾ കാത്തിരുന്നത് അവസാനിക്കുന്നതിന്റെ സൂചനയാണ് ഐ.പി.ഒ വിപണിയിലെ തിരക്ക് സൂചിപ്പിക്കുന്നതെന്ന് Primedatabase.com എം.ഡി പ്രണവ ഹാൽഡിയ പറഞ്ഞു.ചരിത്രം തിരുത്താൻ സെപ്റ്റംബർ?സെപ്റ്റംബർ മാസത്തിൽ പ്രതീക്ഷിക്കുന്ന ആകെ 70,000 കോടിയുടെ ഐ.പി.ഒ സമാഹരണം തികച്ചും അവയുടെ ടൈമിങ്ങിനെ ആശ്രയിച്ചിരിക്കും. ജിയോ ഐ.പി.ഒ നടത്തുകയാണെങ്കിൽ, പ്രതീക്ഷിക്കുന്ന ആകെ തുകയുടെ പകുതിയിലധികവും ഈ ഒറ്റ ഐ.പി.ഒ വഴി തന്നെ സമാഹരിക്കപ്പെടാം. ഇതിനൊപ്പം എൻ.എസ്.ഇയ്ക്കും അനുമതി ലഭിക്കുകയും, പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുകയും ചെയ്താൽ, ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഐ.പി.ഒ സമാഹരണം നടക്കുന്ന മാസങ്ങളിലൊന്നായി സെപ്റ്റംബർ മാറും.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button