NEWS

ചേറ്റുവയിൽ നിന്നു ചാവക്കാട് ടൗണിലെത്താൻ ദൂരം നാലു കിലോമീറ്റർ; യാത്ര മൂന്നു മണിക്കൂർ


ചാവക്കാട് ∙ ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങൾ ദേശീയപാത 66 ചേറ്റുവയിൽ നിന്നു ചാവക്കാട് ടൗണിലെത്താൻ എടുത്തത് 3 മണിക്കൂർ. വെറും നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാനാണ് 3 മണിക്കൂറോളം എടുത്തത്. റോഡ് തകർന്ന് കിടക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വാഹനങ്ങൾ ഒരിഞ്ച് പോലും നീങ്ങാനാകാതെ റോഡിൽ കുടുങ്ങി. ബസ് കാത്ത് നിന്ന നൂറുകണക്കിന് യാത്രക്കാരും ബുദ്ധിമുട്ടിലായി.വൈകിട്ട് 3 മുതൽ 6 വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പിന്നീട് പൊലീസെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പലയിടത്തും വാഹനങ്ങൾ കുരുങ്ങിക്കിടന്നു. ചേറ്റുവ ഭാഗത്ത് നിന്ന് കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരും ഇതിലൂടെ എറണാകുളം ഭാഗത്തേക്ക് പോകുന്നവരുമാണ് ഗതാഗതക്കുരുക്കിൽ കൂടുതലും അകപ്പെട്ടത്. മണത്തല മുല്ലത്തറയിൽ പൊലീസെത്തി ഗതാഗതം തിരിച്ചുവിട്ടതോടെ താൽക്കാലിക ശമനമായി.


Fashion ⏭️

Back to top button