NEWS
‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്തു ചെയ്യും’: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ചേന്തി അനിലിനെ കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അവഹേളിച്ച സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും ചേന്തി ശ്രീനാരായണ സാംസ്കാരികനിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ(അനിൽ കുമാർ– 57 ) 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.റൗഡി ലിസ്റ്റിലുള്ള അനിൽ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണു മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതെന്നും പൊതുജനമധ്യത്തിൽ ഭീഷണി മുഴക്കിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് അനിലിനു മേൽ ചുമത്തിയിരിക്കുന്നത്. അനിലിന്റെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (ഒന്ന്) നാളെ വിധി പറയും.28ന് വൈകിട്ട് ചേന്തിയിലുണ്ടായ സംഭവത്തിൽ അന്നു രാത്രി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത്.
Fashion ⏭️


