BUSINESS
റഷ്യൻ എണ്ണ കുടിച്ചു തീർക്കുന്ന ചൈനീസ് വ്യാളി; വെട്ടിലായ ഇന്ത്യ മറ്റ് വഴികൾ തേടുന്നു, ഇറക്കുമതിയിൽ വൻ ഇടിവ്

India Crude Oil News: ചൈന വാങ്ങൽ വർധിപ്പിച്ചതോടെ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതിയിൽ റെക്കോർഡ് ഉയരങ്ങളിൽ നിന്ന് ഇടിവ്. യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളും റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയ ബാധിച്ചു. ഇതോടെ ഇന്ത്യ അമേരിക്കൻ, പശ്ചിമാഫ്രിക്കൻ വിപണികളിൽ നിന്നും, കൂടുതൽ പർച്ചേസ് നടത്തുകയാണ്റഷ്യൻ ക്രൂഡിൽ ചൈനീസ് അധിനിവേശം; ബദൽ മാർഗങ്ങൾ തേടി ഇന്ത്യ, ഇറക്കുമതിയിൽ ഇടിവ്ചൈന റഷ്യൻ ഇന്ധനത്തിലേക്ക് തിരിഞ്ഞതോടെ തിരിച്ചടി കിട്ടിയത് ഇന്ത്യയ്ക്കാണ്. ഇതോടെ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് റെക്കോർഡ് ഉയരത്തിൽ നിന്ന് താഴെയിറങ്ങി. സപ്ലൈയിൽ സമ്മർദ്ദമുണ്ടായതാണ് കാരണം.റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി, കഴിഞ്ഞ മാസം, ജൂലൈയിലെ റെക്കോർഡ് വർദ്ധനവിന് ശേഷം ഈ മാസം കുറഞ്ഞതായിട്ടാണ് റിപ്പോർട്ട്. റഷ്യൻ എണ്ണയ്ക്കായി ചൈനയിൽ നിന്നുള്ള ശക്തമായ മത്സരവും, റഷ്യയുടെ ഓയിൽ കയറ്റുമതി മേഖലകളിൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളും, ഇന്ത്യയിലേക്കുള്ള എണ്ണ വരവ് കുറയാൻ പ്രധാന കാരണങ്ങളായി മാറി. ഇന്ത്യ അമേരിക്കൻ-പശ്ചിമാഫ്രിക്കൻ വിപണികളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിച്ചിട്ടുണ്ട്2026 ജൂലൈയിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നായിരുന്നു. അന്ന് പ്രതിദിനം 2.8 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയത്. ജൂൺ മാസത്തെ 2.7 ദശലക്ഷം ബാരലായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്.എന്നാൽ ഈ ആഗസ്റ്റിൽ ഇവിടേക്കുള്ള റഷ്യൻ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലുകളായി കുറയുമെന്നാണ് എനർജി ഫ്ലോ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇനി വരുന്ന മാസങ്ങളിലും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിന് മുകളിൽ മാത്രമായി സ്ഥിരപ്പെടാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.റഷ്യൻ റിഫൈനറികൾ ലക്ഷ്യമാക്കി യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ കാരണം റഷ്യയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായി. ഇതിനാൽ ക്രൂഡ് കയറ്റുമതി പൂർണ്ണതോതിൽ നടത്താൻ റഷ്യയ്ക്ക് സാധിക്കാതെ വരികയായിരുന്നു. മുമ്പ് സൂചിപ്പിച്ചതു പോലെ, ചൈനയിൽ നിന്നുള്ള മത്സരമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന ഘടകം. വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ചൈന വൻതോതിൽ വാങ്ങാൻ തുടങ്ങിയതോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന വിഹിതത്തിൽ കുറവുണ്ടായി.ഇന്ത്യയുടെ പുതിയ നീക്കങ്ങൾറഷ്യയിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ, വരും മാസങ്ങളിൽ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യകത പൂർത്തീകരിക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്. ഇതിന്റെ ഭാഗമായി പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, അമേരിക്കയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങി.പശ്ചിമേഷ്യയിൽ ഇനിയും അവസാനിക്കാത്ത പ്രതിസന്ധിയാണ് ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളി. ഈ മേഖലയിലെ സംഘർഷങ്ങളും, ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് അനിശ്ചിതത്ത്വത്തിലാണ്. ഇതിനെ തുടർന്ന് ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ സ്പോട്ട് മാർക്കറ്റിൽ നിന്ന് അടിയന്തരമായി ക്രൂഡ് ഓയിൽ വാങ്ങുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്.
Read News


