NEWS
ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് രൂപമാറ്റം വരുത്തിയതിനാൽ; അഴിമതി ആരോപണത്തിൽ അന്വേഷണം

തിരുവനന്തപുരം∙ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മിഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അത് ചെയ്യാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2021 ജൂൺ ഏഴിനാണ് ഷൗക്കത്തലി പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. പിന്നീട് രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ ആറിന് അപേക്ഷ നൽകി. നവംബർ 11ന് കൊണ്ടോട്ടി സബ് ആർടിഒ ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുൻപാകെ വാഹനം ഹാജരാക്കി.ദൃശ്യങ്ങളിലുള്ള പ്രേംകുമാർ എന്ന ഉദ്യോഗസ്ഥന് 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കിയ അന്ന് മടങ്ങിപ്പോയതിന് ശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫിറ്റ്നസ് നിരസിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ആർടിഒ ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥർക്കും അദ്ദേഹം ഇതിന് മുൻപ് പരാതിയൊന്നും നൽകിയിരുന്നില്ല. സംഭവത്തിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുളള മറ്റ് സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Fashion ⏭️


