NEWS

വിരട്ടലിൽ വീഴാതെ കൈകൊടുത്ത് ഒമാനും ഇറാനും; നോക്കിനിന്ന് യുഎസ്, ‘അടിയേറ്റ്’ ചൈന, എണ്ണവില ഇടിഞ്ഞു, സ്വർണം മേലോട്ട്


യുഎസിനെ വെറും കാഴ്ചക്കാരാക്കി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനവും പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തി ഇറാനും ഒമാനും.  ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള കടലിടുക്കാണ് ഹോർമുസ്. കഴിഞ്ഞ ഒരുമാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണ. തുടർന്ന്, ഹോർമുസ് വഴി ഗൾഫ് എണ്ണയുമായി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഉയർന്നത് ക്രൂഡോയിൽ വില ഇടിയാനും വഴിയൊരുക്കി.ഹോർമുസിൽ തടസ്സങ്ങൾ നീങ്ങുന്നതും എണ്ണവില കുറയുന്നതും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ആശ്വാസമാകും. ഉപഭോഗത്തിന്റെ 90% എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ഇതു വലിയ നേട്ടമാണ്. പക്ഷേ, ഇറാനും ഒമാനും തമ്മിലെ ഡീൽ യുഎസിന് കൂടി തൃപ്തിയുണ്ടെങ്കിലേ യാഥാർഥ്യമാകൂ. ഡീൽ യുഎസ് തള്ളിയാൽ പ്രതിസന്ധി കടുക്കുംസമാധാനനീക്കങ്ങൾക്ക് തടസ്സം നിൽക്കുന്ന മനോഭാവം വെടിയാൻ യുഎസ് തയാറായാൽ ഒമാനുമായുള്ള ധാരണപ്രകാരം ഹോർമുസ് തുറക്കാൻ ഇറാന് സമ്മതമാണെന്ന് ഐആർജിസി വക്താവ് ഹൊസൈൻ മൊഹബ്ബി പറഞ്ഞു. കഴിഞ്ഞവാരം ബാരലിന് 94 ഡോളറിന് മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇതോടെ 87.27 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ക്രൂഡ് വില 81.62 ഡോളറിലേക്കും.


Fashion ⏭️

Back to top button