NEWS
ഇറാൻ ബന്ധം: 4 ഇന്ത്യൻ കമ്പനികളെ വിലക്കി യുഎസ്, 14,000 കോടിയുടെ സഹായം തേടി എയർ ഇന്ത്യ, യുപിഐ ഇടപാടുകൾ വർധിച്ചത് 13,000 മടങ്ങ്

ഇറാനിൽ നിന്നു പെട്രോളിയവും പെട്രോ കെമിക്കൽ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തതിന് 4 ഇന്ത്യൻ കമ്പനികൾക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തി. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഉപരോധം നേരിടേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ് പ്രഖ്യാപിച്ചിരുന്നു. അതിനിടയിൽ നഷ്ടത്തിലായ എയർ ഇന്ത്യ ഉടമകളായ ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരിൽ നിന്ന് 14,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടതായി വിവരം. 2022ൽ ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയുടെ നഷ്ടത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. വായിക്കാം ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ.മലയാളിയുടെ ഓസ്ട്രിച്ച്
Fashion ⏭️


