NEWS
നിലവിലെ ജാതി സെൻസസ് കണ്ണിൽ പൊടിയിടൽ, ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഖർഗെയും രാഹുലും

ന്യൂഡൽഹി∙ ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്നും രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും കൂടിയാലോചിച്ചു പുതിയ ഫോർമാറ്റ് തയാറാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസിന്റെ കത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ സംയുക്തമായാണ് കത്തയച്ചത്. ഓഗസ്റ്റ് 20 ന് ഹിന്ദിയിൽ എഴുതിയ കത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് പങ്കുവച്ചത്.നിലവിലെ രീതിയിലുള്ള ജാതി സെൻസസ് വെറുമൊരു കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഇത് അംഗീകരിക്കില്ലെന്നും നേതാക്കൾ കത്തിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന മൂന്നാമത്തെ കത്താണിത്. മുൻപ് അയച്ച രണ്ട് കത്തുകൾക്കും പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു മറുപടി ലഭിച്ചിട്ടില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
Fashion ⏭️


