NEWS

മാലിന്യനിക്ഷേപ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും, ശേഖരിക്കാൻ അടികൂടി ജനം – വിഡിയോ


ലക്നൗ∙ ഉത്തർപ്രദേശിലെ കാൺപൂരിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഉപേക്ഷിച്ച, കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ ആളുകൾ അടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാൻകി ഹൈവേ പ്രദേശത്തെ ഒരു വളം ഫാക്ടറിക്ക് സമീപമാണ് വിൽപ്പനയ്ക്ക് യോഗ്യമല്ലാത്ത ചോക്ലേറ്റുകളും ടോഫികളും തള്ളിയത്. വിവരമറിഞ്ഞു വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്.ഏകദേശം നാല് ദിവസം മുമ്പ് ചിത്രീകരിച്ചതെന്നു കരുതുന്ന വിഡിയോയിൽ, ആളുകൾ ചാക്കുകളിലും കാർഡ്ബോർഡ് പെട്ടികളിലും ചോക്ലേറ്റുകൾ വാരി നിറയ്ക്കുന്നതു കാണാം. ഇവ ശേഖരിച്ചശേഷം വാഹനത്തിലും കാൽനടയായും ആളുകൾ ഇവിടെനിന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പാൻകി വ്യവസായ മേഖലയിലൂടെ കടന്നുപോകുകയായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചോക്ലേറ്റുകൾ കയറ്റിയ ഒരു ട്രക്ക് മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ എത്തുന്നതും അവിടെ പെട്ടികൾ ഇറക്കിവച്ച് ഉപേക്ഷിക്കുന്നതും താൻ കണ്ടതായി ഇയാൾ പറയുന്നു. ഇതു കണ്ടതോടെയാണ് പരിസരവാസികൾ കൂട്ടത്തോടെ സ്ഥലത്തേക്ക് ഓടിയെത്തിയത്.


Fashion ⏭️

Back to top button