BUSINESS

ഇറാനെ പൂട്ടാന്‍ Operation Economic Outcast പുറത്തെടുത്ത് ട്രംപ്; ഇന്ത്യയ്ക്ക് വലിയ ആശങ്ക, ഇന്ധന സ്വര്‍ണ്ണവില കുതിക്കാം


ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയതോടെ ഇറാനെ പൂട്ടാന്‍ കടുത്ത നടപടികള്‍ ആരംഭിച്ച് യുഎസ്. അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധ പ്രഹരത്തില്‍ ആഗോള വ്യാപാരത്തില്‍ നിന്നും ഇറാന്‍ ഒറ്റപ്പെട്ടേക്കും. ട്രംപിന്റെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ ഇറാന്റെ സമ്പദ്വ്യവസ്ഥയെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ ചാബഹാര്‍ തുറമുഖ പദ്ധതിക്കും, വ്യാപാര ബന്ധങ്ങള്‍ക്കും ഇത് ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുതല്ല. ഇറാനെ ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടവും, യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് പ്രഖ്യാപിച്ച ബൃഹത്തായ സാമ്പത്തിക ഉപരോധ പ്രചാരണമാണ് ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ് ( Operation Economic Outcast ).ട്രംപ് എടുത്ത പുതിയ നടപടികള്‍സെക്കന്‍ഡറി സാംങ്ഷനുകള്‍ (Secondary Sanctions) വഴി ഇറാനെ കൂടുതല്‍ വരിഞ്ഞുമുറുകാനാണ് ട്രംപിന്റെ ശ്രമം. ഇറാനുമായി വ്യാപാരമോ, സാമ്പത്തിക ഇടപാടുകളോ നടത്തുന്ന മറ്റ് വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് വ്യക്തമാക്കി. ഇത്തരക്കാരെ യുഎസ് ഡോളര്‍ ബാങ്കിങ് ശൃംഖലയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.അഞ്ച് പ്രധാന മേഖലകള്‍ ലക്ഷ്യംഡിജിറ്റല്‍ അസറ്റുകള്‍ (ക്രിപ്‌റ്റോകറന്‍സി), സാങ്കേതികവിദ്യ, സ്വര്‍ണം, വ്യോമയാനം, ഷിപ്പിങ് എന്നിവയെ ഉപരോധ പരിധിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ആണവ- മിസൈല്‍ സംഭരണം, സൈബര്‍ കടന്നുകയറ്റങ്ങള്‍, എണ്ണ വ്യാപാരം എന്നിവയില്‍ പങ്കാളികളായ 60 ഓളം വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവയ്ക്ക് മേല്‍ നിരോധനം വ്യാപിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ വഴി ഇറാനിലേക്ക് പണം എത്തുന്ന സമാന്തര പാതകള്‍ അടച്ചുപൂട്ടാനും യുഎസ് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.ഇറാനെ എങ്ങനെ ബാധിക്കുംരൂക്ഷമായ സാമ്പത്തിക ഒറ്റപ്പെടലാണ് ഇറാന് മുന്നിലുള്ളത്. ഇത് ഇറാന്‍ എങ്ങനെ മറികടക്കുമെന്നത് കണ്ടു തന്നെ അറിയണം. ആഗോള ബാങ്കിങ്, വ്യാപാര ശൃംഖലകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ ഇറാന്റെ സമ്പദ്വ്യവസ്ഥ വലിയ തകര്‍ച്ച നേരിടും.കറന്‍സി മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പവുമകണ് ഇറാനില്‍ വിദഗ്ധര്‍ കാണുന്നത്. ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം വന്‍തോതില്‍ ഇടിയുകയും, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.അധിക വരുമാനം ലക്ഷ്യമിട്ടാണ് ഇറാന്‍ ഹോര്‍മുസില്‍ ചുങ്കം ഏര്‍പ്പെടുത്തിയത്. എന്നാല്‍ യുഎസിന്റെ ഉപരോധം വഴി ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ കയറ്റുമതിയും, ഇതര വിദേശനാണയ പണമൊഴുക്കും തടസപ്പെടും.ഇന്ത്യയെ എങ്ങനെ ബാധിക്കുംയുഎസിന്റെ സെക്കന്‍ഡറി സാംങ്ഷന്‍ ഭീഷണി ഇറാനുമായി വാണിജ്യ ബന്ധം തുടരുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ഇന്ത്യയ്ക്ക് മേല്‍ കടുത്ത നീക്കങ്ങള്‍ക്ക് യുഎസ് മുതിര്‍ന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ യുഎസ് വിപണികളെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഐടി, ടെക്, ടെക്‌സ്‌റ്റൈല്‍സ്, സമുദ്രോല്‍പ്പന്നങ്ങള്‍, ഫാര്‍മ മേഖലകളിലെ കമ്പനികളെ നേരിട്ടും ബാധിക്കും.ഇന്ത്യ തന്ത്രപ്രധാനമായി വികസിപ്പിക്കുന്ന ഇറാനിലെ ചാബഹാര്‍ തുറമുഖ പദ്ധതി അമേരിക്കന്‍ നിരീക്ഷണത്തിലാകാന്‍ സാധ്യതയുണ്ട്. ഈ പദ്ധതി താല്‍കാലികമായെങ്കിലും തടസപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. ഇറാന്റെ ബാങ്കിങ് സമാന്തര ശൃംഖലകള്‍ അടയുന്നത് ഇന്ത്യയുമായുള്ള സാധന സേവന പണക്കൈമാറ്റങ്ങളെ ബാധിച്ചേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാങ്കുകളും, കമ്പനികളും ഇറാനുമായി ബന്ധമുള്ള സംഘടനകളുമായുള്ള ഇടപാടുകള്‍ കര്‍ശനമായി പരിശോധിച്ച് യുഎസ് ഉപരോധ ലംഘനം ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. പുതിയ നിബന്ധനകള്‍ പ്രകാരം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും, ഡിജിറ്റല്‍ അസറ്റുകളും ഉപരോധ പരിധിയില്‍ വരുന്നതിനാല്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും, ജാഗ്രതയും വന്നേക്കാം. യുഎസ് വിപണിയുമായുള്ള ബന്ധം തടസപ്പെടാതെ, ഇന്ത്യയുടെ സ്വന്തം സാമ്പത്തിക- തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിവരും. എണ്ണ, എല്‍പിജി, വളം, സ്വര്‍ണ്ണം എന്നിവയുടെ വില അസ്ഥിരമാകാം. ഓഹരി വിപണികളില്‍ കടുത്ത സമ്മര്‍ദം നേരിട്ടേക്കാം. പ്രാദേശിക വിലക്കയറ്റം (പണപ്പെരുപ്പം) സാധ്യത വര്‍ധിക്കുന്നു.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വിദഗ്ധരുടെ വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വന്നേക്കാം.)


Read News

Back to top button