BUSINESS

കണ്ണ് തള്ളി മലയാളി; ബസ് ടിക്കറ്റിന് പൂജ്യം, 3 ഗ്യാസ് സിലിണ്ടറുകൾ ഫ്രീ, തമിഴ്നാട്ടിലെ സ്ത്രീകൾക്ക് ലോട്ടറി, കേരളത്തിലെ സാഹചര്യം ഇങ്ങനെ


TVK LPG Announcement : തമിഴ്നാട്ടിൽ കുറഞ്ഞ വരുമാനമുള്ളവർക്ക് മൂന്ന് ​ഗ്യാസ് സിലിണ്ടർ ഒരു വർഷം സൗജന്യമായി നൽകും. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി വിപുലമാക്കി. കേരളത്തിൽ എൽ.പി.ജി സിലിണ്ടർ സൗജന്യമായി നൽകുമെന്ന വാ​ഗ്ദാനങ്ങളില്ല. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നടപ്പാക്കുന്നത്വൻ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്തമിഴ്നാട്ടിലെ ജനങ്ങൾക്കായി കൂടുതൽ ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ വർഷത്തിൽ മൂന്ന് സൗജന്യ ​ഗ്യാസ് സിലിണ്ടർ നൽകും. കൂടാതെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി കൂടുതൽ വിപുലമാക്കി. കേരളത്തിലും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. എന്നാൽ എൽ.പി.ജി സിലിണ്ടർ ഇവിടെ സൗജന്യമായി നൽകുന്ന പദ്ധതികളില്ല. കേരളം സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ ഇത്തരമൊരു സ്കീം ഇവിടെ നടപ്പാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.വിജയ് നയിക്കുന്ന ടി.വി.കെയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു 6 സൗജന്യ ​ഗ്യാസ് സിലിണ്ടറുകൾ എന്നത്. ഇത് നടപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് നിലവിൽ മൂന്ന് ​എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകുന്നത്. 1.34 കോടി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികളൊന്നും, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു വാ​ഗ്ദാനം മുന്നോട്ടു വെച്ചിട്ടില്ല. ഇതിനാൽ ഇത് നടപ്പാക്കേണ്ട കടമ സംസ്ഥാന സർക്കാരിന് അടക്കമില്ല. എന്നാൽ സർക്കാരിന് നയപരമായി ഇത്തരം തീരുമാനങ്ങൾ ആവശ്യമെന്ന് കണ്ടാൽ കൈക്കൊള്ളാനും സാധിക്കും.​​തമിഴ്നാട്ടിൽ ഗാന്ധിജയന്തി ദിനം മുതൽ ന​ഗരങ്ങളിലും, മെട്രോ പോളിറ്റൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചു. വെട്രി പയന തിട്ടം എന്ന പേരിലുള്ള ഈ പദ്ധതിക്കായി പ്രതിവർഷം 6,000 കോടി രൂപയാണ് ടി.വി.കെ സർക്കാർ ചെലിവിടുക. നിലവിൽ തമിഴ്നാട്ടിൽ ഓർഡിനറി, സിറ്റി ബസ്സുകളിലാണ് സൗജന്യമുള്ളത്.കേരളത്തെ സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ ഓർഡനറി ബസുകളിലാണ് സൗജന്യ യാത്രാ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. 2026 ജൂൺ 15 മുതൽ ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന് ശേഷം വിലയിരുത്തൽ നടത്തിയതിന് ശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വി.ഡി സതീശൻ സർക്കാർ അറിയിച്ചിരിക്കുന്നത്.സൗജന്യ യാത്രയിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് പഠനം നടത്താൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മുഴുവൻ ബസ്സുകളിലും പദ്ധതി നടപ്പാക്കിയാൽ 3 മാസം 112 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഓർഡിനറി ബസ്സിൽ മാത്രമാണ് സൗജന്യ യാത്രയെങ്കിൽ നഷ്ടം 57 കോടി രൂപയും, സിറ്റി ഫാസ്റ്റ്, സിറ്റി ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി രൂപയും, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ സൗജന്യ യാത്ര അനുവദിച്ചാൽ 90 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.


Read News

Back to top button