NEWS

പാക്കിസ്ഥാനിൽ നിരന്തരം പറന്നിറങ്ങി തുർക്കിയുടെ വലിയ സൈനിക വിമാനങ്ങൾ; ഡ്രോണുകളുടെ കൂട്ടമോ ? ഇന്ത്യന്‍ ‘പരുന്തുകൾ’ സർവ സജ്ജം


കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാക്കിസ്ഥാനിലേക്ക് തുർക്കിയുടെ സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങളുടെ വരവിലുണ്ടായ അസാധാരണ വർദ്ധനവ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 19നും 21നും ഇടയിൽ 60 മണിക്കൂറിനുള്ളിൽ സി130 ഹെർക്കുലീസ് (C-130 Hercules), എ400എം (A400M) തുടങ്ങിയ സൈനിക വിമാനങ്ങൾ പാക്കിസ്ഥാനിലെ നൂർ ഖാൻ, മസ്റൂർ, മുരിദ് തുടങ്ങിയ വ്യോമതാവളങ്ങളിൽ വന്നിറങ്ങിയതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കറുകൾ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ‘സംയുക്ത പ്രതിരോധ കരാറിന്’ പിന്നാലെ നീക്കംതുർക്കിയിൽ നിന്നുള്ള ഈ വിമാനങ്ങളിൽ ആളില്ലാ വിമാനങ്ങളും (ഡ്രോണുകൾ) അത്യാധുനിക വ്യോമ പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ അനുമാനം. അടുത്ത തലമുറ കമികാസെ യുഎവി കെ2 (K2), അസിസ്ഗാർഡ് (Asisguard) സിസ്റ്റങ്ങൾ തുടങ്ങിയവ പാക്കിസ്ഥാനിലേക്ക് എത്തിച്ചേക്കുമെന്നാണ് ഊഹാപോഹങ്ങൾ. കൂടാതെ എച്ച്ക്യൂ-സീരീസ് (HQ-series) വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.


Fashion ⏭️

Back to top button