NEWS

എട്ടു വയസ്സുകാരൻ ട്രക്ക് ഇടിച്ചു മരിച്ചു; പിന്നാലെ വാഹനത്തിനു തീയിട്ട് പ്രദേശവാസികൾ, ഡ്രൈവർക്കായി സംഘർഷം


മുംബൈ ∙ മഹാരാഷ്ട്രയിലെ ജൽഗാവിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ എട്ടു വയസ്സുകാരൻ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് മരിച്ചു. ജൽഗാവിലെ മാമുരാബാദ് റോഡിൽ പ്രജാ നഗറിനു സമീപമാണ് സംഭവം. ശ്രാവണ മാസത്തിലെ കൺവർ യാത്രയോട അനുബന്ധിച്ച് മാമുരാബാദ് റോഡിലെ ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായി എത്തിയതായിരുന്നു കുട്ടി. പ്രാർഥന കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്ക് ഇറങ്ങിയ ഉടൻ നിയന്ത്രണം വിട്ട് അമിതവേഗതയിലെത്തിയ ട്രക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ റോഡിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. രോഷാകുലരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിക്കുകയും അപകടമുണ്ടാക്കിയ ട്രക്കിനു തീയിടുകയും ചെയ്തു. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹവും തീ അണയ്ക്കാനായി ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും, ജനക്കൂട്ടം ഇവരെ തടഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. 


Fashion ⏭️

Back to top button