NEWS

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിന് സ്കൂൾ കമ്പ്യൂട്ടർ ലാബും

തിരുവനന്തപുരം: സ്‌കൂൾ- കോളേജ് കമ്പ്യൂട്ടർ ലാബ്,​ ഹാളുകൾ വാടകയ്ക്ക് എടുത്ത് ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പ്. കമ്പ്യൂട്ടർ ലാബ് ഹാളുകൾ കണ്ടെത്താൻ ആർ.ടി.ഒ മാർക്ക് ഗതാഗത കമ്മിഷണർ നിർദ്ദേശം നൽകി. ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച പുതുക്കിയ സർക്കുലർ കർശനമായി പാലിക്കാനാണ് നിർദ്ദേശം. ലേണേഴ്സ് ടെസ്റ്റ് പാസായിക്കഴിഞ്ഞ് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാൽ പരമാവധി 45 ദിവസത്തിനുള്ളിൽ സ്ലോട്ട് അനുവദിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടിയുണ്ടാവുമെന്നുമാണ് കമ്മിഷണറുടെ മുന്നറിയിപ്പ്.

Read News ⏭️

Back to top button