NEWS

ബിജെപി ബിഗ് സീറോ: ടിവികെ കേരള  ഘടകത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ദേവൻ

ദേവൻ

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. ജനം ആഗ്രഹിക്കുന്ന മാറ്രം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും അവർ ബിഗ് സീറോയാണെന്നും ദേവൻ വിമർശിച്ചു. ബിജെപിക്ക് ദീർഘവീക്ഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ കേരള ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് ദേവന്റെ പ്രതികരണം.

നിലവിൽ ടിവികെ അദ്ധ്യക്ഷസ്ഥാനം നൽകാമെന്ന് വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബർ 10ന് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അന്തിമതീരുമാനമാകുമെന്നും ദേവൻ കൂട്ടിച്ചേർത്തു.

നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ആശയങ്ങളുള്ള മറ്റ് സംഘടനകൾ വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെയൊന്നാണ് ടിവികെയെന്നും ദേവൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് കേരള പീപ്പിൾസ് പാർട്ടിയിലൂടെ താൻ മുന്നോട്ടുവച്ച ആശയമാണ് ഇന്ന് ടിവികെയും വിജയ്‌യും മുന്നോട്ടുവയ്ക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ബിജെപിയുടെ കൂടെ ഒരിക്കലും വിജയ് നിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.

English Summary

Actor Devan sharply criticized the BJP, calling them a “big zero” for failing to bring desired change and lacking foresight. His remarks come amid speculation he will head the TVK Kerala unit. Devan expects a final decision after meeting TVK President Vijay on September 10, stating people seek new political alternatives like TVK.

Read News ⏭️

Back to top button