SPORTS

ഇത് ബെൻ സ്റ്റോക്സല്ലെ? സഹതാരത്തെ പൊലീസ് തൂക്കി, തൂണിനു പിന്നിൽ ‘ഒളിച്ച്’ മുൻ ക്യാപ്റ്റൻ- വിഡിയോ


ലണ്ടൻ∙ നൈറ്റ് ക്ലബ്ബിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇംഗ്ലണ്ട് പേസർ ബ്രൈഡൻ കാഴ്സിനെ പൊലീസെത്തി വിലങ്ങു വച്ച് കൊണ്ടു പോകുന്നത് തൂണിനു പിന്നില്‍നിന്ന് ‘ഒളിച്ചിരുന്ന്’ കണ്ട് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബ്രൈഡൻ കാഴ്സിനെ പൊലീസ് പിടികൂടി നൈറ്റ് ക്ലബ്ബിനു പുറത്തെത്തിച്ച ദൃശ്യങ്ങളിലാണ് ബെൻ സ്റ്റോക്സുമുള്ളത്. കുറച്ചുനേരം തൂണിനു പിറകിൽനിന്ന് കാഴ്സിനെ നോക്കിയ ശേഷം സ്റ്റോക്സ് പുറത്തേക്കു നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബെൻ സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും, കൗണ്ടി ക്രിക്കറ്റിൽ ഡറം കൗണ്ടിയുടെ താരമാണ്.ജൂണിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ബെൻ സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻസി ഏറ്റെടുത്തു നാലു വർഷങ്ങൾക്കു ശേഷമായിരുന്നു ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ. ന്യൂസീലന്‍ഡിനെതിരായ വിജയത്തിനു പിന്നാലെ ജൂണിൽ നൈറ്റ് ക്ലബ്ബിൽവച്ച് റഗ്ബി താരങ്ങളുമായി പ്രശ്നമുണ്ടാക്കിയതിന് ബെൻ സ്റ്റോക്സ് വിവാദത്തിലായിരുന്നു.


Auto ⏭️

Back to top button