NEWS
പ്രതിപക്ഷ ഉപനേതൃസ്ഥാനം: നിലപാട് കടുപ്പിച്ച് സിപിഐ; നിയമസഭയിൽ പ്രത്യേക ബ്ലോക്ക്?

തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുന്നു. പിണറായി വിജയന്റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും പദവിക്കായി ഏതറ്റം വരെയും പോകാനും സിപിഐ നേതാക്കള്‍ക്കിടയില്‍ ധാരണയായി.നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടണം, മുന്നണി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണം തുടങ്ങിയ പല ആലോചനകളും സിപിഐയിലുണ്ട്. സിപിഐ ആലോചന ഇങ്ങനെ: നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗ ബഹിഷ്ക്കരണം തുടരണം. മുന്നണി യോഗം ബഹിഷ്കരിക്കണം. ജില്ലാതല യോഗങ്ങളില്‍ സഹകരിക്കരുത്. എന്ത് തീരുമാനം എടുക്കണമെന്ന് സിപിഐ അന്തിമമായി നിശ്ചയിച്ചിട്ടില്ല.
Fashion ⏭️


