NEWS
പാലക്കാട് ഡിവിഷൻ വിഭജിക്കരുത് : കെ.സി.വേണുഗോപാൽ എം.പി

ആലപ്പുഴ : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ആലപ്പുഴ റെയിൽവേ സ്റ്രേഷനിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനേറ്റവും വലിയ ആഘാതത്തിനിടയാക്കുന്ന തീരുമാനമാണ്റെയിൽവേ ഡിവിഷൻ വിഭജനം. റെയിൽവേ മന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ കേരളത്തിലെ എം.പി മാരുടെ ഭാഗത്തുനിന്ന് ശക്തമായ പോരാട്ടമുണ്ടാകുമെന്നും വേണുഗോപാൽ അറിയിച്ചു. റെയിൽവേ ഡിവിഷൻ വിഭജനനീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയതായും ഇന്നലെ ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും പ്രതിഷേധം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

