NEWS

‘വ്യാജ ബലാത്സംഗക്കേസ് കെട്ടിച്ചമച്ച് തകർക്കാൻ ശ്രമം’; കെണിയിൽപ്പെടുത്താൻ എതിരാളികൾ സ്ത്രീകളെ അയക്കുന്നതായി ബിജെപി എംഎൽഎ


ഭോപാൽ ∙ തനിക്കെതിരെ വ്യാജ ബലാത്സംഗക്കേസ് കെട്ടിച്ചമച്ച് രാഷ്ട്രീയമായി തകർക്കാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തുന്നതായി മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പിച്ചോർ മണ്ഡലത്തിലെ ബിജെപി എംഎൽഎ പ്രീതം ലോധി. കെണിയിൽ പെടുത്താനായി എതിരാളികൾ തന്റെ അടുത്തേക്ക് ആസൂത്രിതമായി സ്ത്രീകളെ അയക്കുകയാണെന്ന ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൃത്യമായ ഒരു രീതിയുണ്ടെന്നും പ്രീതം ലോധി വിശദീകരിച്ചു.‘‘ആദ്യം സ്ത്രീകൾ വന്ന് എന്നോട് മനഃപൂർവം വഴക്കിനു മുതിരും. തുടർന്ന് ഈ സംഭാഷണമോ തർക്കമോ മൊബൈൽ ഫോണിൽ രഹസ്യമായി റെക്കോർഡ് ചെയ്യും. പിന്നീട് ഇതേ വിഡിയോ ഉപയോഗിച്ച് എനിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകൾ പ്രകാരം ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്യാനാണ് അവരുടെ ശ്രമം’’ – എംഎൽഎ ആരോപിച്ചു.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Pritamlodhi5 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Fashion ⏭️

Back to top button