പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും , അന്വേഷണത്തിന് ഉത്തരവിട്ടു

ഔണാഘോഷ റീൽസിലെ രംഗങ്ങൾ Image Credit : Instagram
തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണത്തിന് ഉത്തരവിട്ട് എ.ഡി.ജി.പി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയുണ്ടോയെന്ന് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം മുൻ കൗൺസിലറും ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതിയുമായ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും സംഘടിപ്പിച്ചത്. സ്റ്റേഷന് മുന്നിൽ പൊലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ഒരേ വേഷം ധരിച്ചുമാണ് പ്രതികളുടെ റീൽസ് ചിത്രീകരണം.
അതേസമയം ഐ.പി. ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതാണെന്നും പൊലീസ് വിശദീകരിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഊഞ്ഞാൽ പൊലീസ് അഴിച്ചുമാറ്റി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
English Summary
An Onam celebration and reel shoot by ED case accused outside Thiruvananthapuram’s Museum Police Station has triggered a police inquiry. The ADGP ordered a probe into possible lapses, while police are also considering steps to cancel accused I.P. Binu’s bail.
RELATED TOPICS: ED CASE ACCUSED, POLICE STATION ONAM CELEBRATION, ED ACCUDES REELS, KERALA POLICE INVESTIGATION, ONAM CELEBRATION
Read News ⏭️


