NEWS

യുഎഇ പ്രസിഡന്റിന് ആരോഗ്യപ്രവർത്തകരുടെ ‘ഓണസമ്മാനം’; അണിചേർന്നത് ആയിരം കരങ്ങൾ


അബുദാബി∙ ഓണവും പൂക്കളവും സാധാരണ മലയാളി മനസ്സിന്റെ മാത്രം ഓർമച്ചെപ്പുകളിലെ ചിത്രങ്ങളാണ്. എന്നാൽ തലസ്ഥാനത്തെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ വിശാലമായ മുറ്റത്ത് ഒരുങ്ങിയ ആ കൂറ്റൻ പൂക്കളത്തിന് മുന്നിൽ നിന്നാൽ ഏതൊരു സഞ്ചാരിയും ഒന്നു അദ്ഭുതപ്പെടും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 35 ഓളം രാജ്യക്കാരായ ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ ഒന്നിച്ചുചേർന്ന്, 20 മണിക്കൂർ നീണ്ട തീവ്രപരിശ്രമത്തിലൂടെയാണ് 250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ അദ്ഭുതക്കാഴ്ച തീർത്തത്.കേവലം ഒരു പൂക്കളമെന്നതിനപ്പുറം പ്രതിസന്ധികളെ നേരിട്ട് മുന്നേറുന്ന യുഎഇ എന്ന രാജ്യത്തിന്റെ കരുത്തിനും ഭരണാധികാരിക്കുമുള്ള അപൂർവമായൊരു സ്നേഹാദരവായിരുന്നു ഈ വിസ്മയക്കാഴ്ച. നെഞ്ചിൽ കൈവച്ച് രാജ്യത്തെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വലിയ ചിത്രമാണ് പൂത്തറയിൽ ഏറ്റവും മനോഹരമായി തെളിഞ്ഞുനിന്നത്.നേതൃത്വത്തോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസമാണ് ഈ പൂക്കളത്തിലൂടെ തെളിയുന്നതെന്ന് ബുർജീൽ മെഡിക്കൽ സിറ്റി അസിസ്റ്റന്റ് നഴ്‌സിങ് ഡയറക്ടർ അമീറ അൽ കത്തേരിയും സിഇഒ ഡോ. മുജ്തബ അലി ഖാനും പറഞ്ഞു. അന്യനാട്ടിലും സ്വന്തം സംസ്‌കാരം പങ്കുവച്ച് ഏവരെയും ഒന്നിച്ചുനിർത്താൻ ഓണത്തിന് സാധിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഈ സുന്ദര ചിത്രം.


Fashion ⏭️

Back to top button