നാളെ മുതൽ തിരുവോണം വരെ ഇടിമിന്നലും മഴയും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയുപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ അടുത്ത തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെ, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ 25-ാം തീയതി വരെ മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
മഞ്ഞ അലർട്ട്
23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
English Summary
The Central Meteorological Department has issued a revised rain alert for Kerala, forecasting strong rainfall in the coming days. Yellow alerts are declared for several districts across the state, with isolated heavy rain, thunderstorms, and strong winds also anticipated. Authorities urge caution due to the predicted weather conditions.


