SPORTS

പന്തു പിടിക്കാൻ ഓടിയ ഹെയ്സൽവുഡിന് മുന്നിൽ കയറിനിന്ന് ബംഗ്ലദേശ് ബാറ്റർ; ‘വഴി മുടക്കിയതിന്’ നടപടിയില്ല– വിഡിയോ


ക്വീൻസ്‍ലൻ‍‍ഡ്∙ ഓസ്ട്രേലിയ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിനിടെ ക്യാച്ചെടുക്കാൻ മുന്നോട്ടു കുതിച്ച ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിന്റെ വഴി മുടക്കി ബംഗ്ലദേശ് ബാറ്റര്‍ ടസ്കിൻ അഹമ്മദ്. ബംഗ്ലദേശ് ഇന്നിങ്സിനിടെ 28–ാം ഓവറിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എളുപ്പം ലഭിക്കുമായിരുന്ന വിക്കറ്റ് നഷ്ടമായതിന്റെ നിരാശയിൽ ജോഷ് ഹെയ്സൽവു‍ഡ് അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അംപയർമാർ വിഷയത്തിൽ ഇടപെട്ടില്ല.മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 64 റൺസിന് ഓൾഔട്ടായിരുന്നു. പേസര്‍ മിച്ചൽ സ്റ്റാർക്ക് തകർത്തെറിഞ്ഞതോടെ ബംഗ്ലദേശ് ആദ്യ ദിനം പതറുകയായിരുന്നു. ബംഗ്ലദേശ് ടോപ് ഓർഡറിലെ ആറു ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. 14 റണ്‍സടിച്ച വാലറ്റക്കാരൻ ഷൊരിഫുൾ ഇസ്‌ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. പത്തോവറുകൾ പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാർക്ക് 12 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റൺസെന്ന നിലയിലാണ്.


Auto ⏭️

Back to top button