NEWS

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; വിദ്യാർഥിനിയുടെ കാൽപാദം അറ്റു


ചേർത്തല∙ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ റെയിൽ പാളത്തിലേക്ക് വീണ് യാത്രക്കാരിയായ വിദ്യാർഥിനിയുടെ കാൽപാദം അറ്റു. കടക്കരപ്പള്ളി തറേപറമ്പിൽ രാധാകൃഷ്ണന്റെയും നിഷയുടെയും മകൾ കാർത്തിക (19) ആണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു.കൊച്ചുവേളിയിൽനിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം. ട്രെയിൻ നിർത്തുന്നതിനു മുൻപ് ഇറങ്ങിയതോടെ കാൽതെറ്റി ട്രെയിനിന്റെയും ഫ്ലാറ്റ് ഫോമിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്റെ ചക്രങ്ങൾ കയറിയാണ് കാൽപാദം അറ്റുപോയത്.


Fashion ⏭️

Back to top button