NEWS

‘ഷംസീർ ലീഗുകാരൻ; ഗണേഷ് കുമാർ മന്ത്രിയായത് ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുത്ത്’


ആലപ്പുഴ∙ ഇടതുപക്ഷത്തെയും പിണറായിയെയും തോൽപിച്ചത് സ്‌ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.മുൻ സ്പീക്കർ എ.എൻ.ഷംസീർ ലീഗുകാരനാണ്, കമ്യൂണിസ്റ്റുകാരനല്ല. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ല, ലീഗ് മനസ്സാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. ഷംസീർ ചുളുവിലാണ് അധികാരത്തിൽ എത്തിയതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മുൻ മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരെയും വിമർശനം ഉണ്ടായി. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായതെന്നു വെള്ളാപ്പള്ളി പറഞ്ഞു.


Fashion ⏭️

Back to top button