BUSINESS

മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം


ചിങ്ങമാസമായതോടെ മുല്ലപ്പൂവില പടർന്നുകയറുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിനു കൂടിയത് 600 രൂപയാണ്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്നു വില. ഇന്നലെ ഇത് 1400 രൂപയായി. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 700 രൂപയായിരുന്നു വില. കേരളത്തിലേക്കു പൂ എത്തിക്കുന്ന തമിഴ്നാട്ടിൽ ഇക്കൊല്ലം ഉൽപാദനം കുറവാണ്. ചിങ്ങമാസത്തിൽ വിവാഹ സീസൺ ആരംഭിച്ചതോടെ മുല്ലപ്പൂവിന് ആവശ്യമേറെയാണ്. ഓണപ്പൂക്കളത്തിനു മുല്ലപ്പൂ ഉപയോഗിക്കാറില്ലെങ്കിലും ഓണാഘോഷത്തിനായി അണിഞ്ഞൊരുങ്ങാൻ വേണം.


Travel ⏭️

Back to top button