AUTO
ടേക്ക് ഓഫിനിടെ പിൻഭാഗം നിലത്തിടിച്ചു, പൊട്ടിത്തെറിച്ചത് 4 ടയറുകൾ… ഒഴിവായത് വൻ ദുരന്തം! വിയറ്റ്നാം എയർലൈൻസിന് മ്യൂണിക്കിൽ സംഭവിച്ചതെന്ത്?

ജർമനിയിലെ മ്യൂണിക്ക് രാജ്യാന്തര വിമാനത്താവളത്തിൽ വിയറ്റ്നാം എയർലൈൻസിന്റെ ബോയിങ് 787-9 വിമാനം വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 1.45 ഓടെ റൺവേ 26എൽ-ൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് നടുക്കുന്ന സംഭവം നടന്നത്. മ്യൂണിക്കിൽ നിന്ന് വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലെ നോയ് ബായ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്.∙ സംഭവിച്ചത് എന്ത്?271 യാത്രക്കാരും 16 ജീവനക്കാരുമായി പുറപ്പെട്ട വിമാനം, ടേക്ക് ഓഫിനായി റൺവേയിലൂടെ കുതിക്കുമ്പോൾ വേഗം രണ്ട് തവണ പെട്ടെന്ന് ത്രസ്റ്റ് കുറഞ്ഞതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് വിയറ്റ്നാമിന്റെ (സിഎഎവി) പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. റൺവേയുടെ പകുതിയെത്തിയപ്പോൾ ഏകദേശം രണ്ട് സെക്കൻഡോളം വിമാനത്തിന്റെ വേഗം കൂടാതെ നിന്നു. തുടർന്ന് വീണ്ടും വേഗം കൈവരിച്ച് ‘V1’ (ടേക്ക് ഓഫ് ഉപേക്ഷിക്കാനോ തുടരാനോ തീരുമാനിക്കുന്ന നിർണായക വേഗം) കൈവരിച്ചു.∙ ആകാശത്തെ രണ്ട് മണിക്കൂർ ഭീതിയും അടിയന്തര ലാൻഡിങുംടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ പിൻഭാഗം (ടെയിൽ) റൺവേയിൽ ഇടിച്ചതിന്റെ മുന്നറിയിപ്പും ടയറുകളിലെ പ്രഷർ കുറയുന്നെന്ന (Tire Pressure) കാബിൻ സന്ദേശവും പൈലറ്റുമാർക്ക് ലഭിച്ചു. തുടർന്ന് യാത്ര തുടരുന്നത് അപകടമാണെന്ന് കണ്ട എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരമറിയിച്ച് മ്യൂണിക്കിലേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
Sports ⏭️


