NEWS

‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’; മാസപ്പടി കേസ്: സിപിഎം വാദം തള്ളി സിപിഐ


തിരുവനന്തപുരം∙ മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദം തള്ളി സിപിഐ. ഇതു സംബന്ധിച്ച ചോദ്യത്തിന് രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇത്തരം കൊടുക്കല്‍ വാങ്ങലിലൊന്നും സിപിഐക്കു പങ്കില്ലെന്നും പാര്‍ട്ടിക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ ലക്ഷങ്ങളുടെ ഹവാല ഇടപാടു നടന്നുവെന്ന് ഇ.ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കളുടെ പരിചയക്കാരെവരെ ഇ.ഡി വേട്ടയാടുകയാണെന്നും ഇത്തരം നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.


Fashion ⏭️

Back to top button