NEWS

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം


ദുബായ് ∙ പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.എമിറേറ്റ്സ്: കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ വിമാനങ്ങളുടെ പുതിയ സമയക്രമം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. എയർ അസ്താന: ദുബായിലേക്ക് നീട്ടിയ വിമാന വിലക്ക് തുടരും. അൽമാറ്റിയിൽ നിന്ന് ദുബായിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ വരുംദിവസങ്ങളിൽ റദ്ദാക്കി. എയർ ഫ്രാൻസ്: ദുബായിലേക്കുള്ള സർവീസുകൾ ഇൌ മാസം 25 വരെ റദ്ദാക്കി. അന്ന് പാരീസിൽ നിന്നുള്ള എഎഫ് 0662 വിമാനം സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെയ്റൂട്ടിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ 1 വരെയും റിയാദിലേക്കുള്ളത് ഓഗസ്റ്റ് 25 വരെയും നിർത്തിവച്ചു. ബ്രിട്ടിഷ് എയർവേസ്: അബുദാബി, അമ്മൻ, ബഹ്‌റൈൻ, ദോഹ, ദുബായ്, ടെൽ അവീവ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഒക്ടോബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് സൗജന്യ റദ്ദാക്കലും തുക തിരികെ നൽകലും വാഗ്ദാനം ചെയ്യുന്നുണ്ട്.


Fashion ⏭️

Back to top button