NEWS
ഏഴര ഏക്കറിൽ ഹെലിപാഡും വിഐപി ലോഞ്ചും ഒരുങ്ങി; വട്ടപ്പാറയിൽനിന്ന് മൂന്നാറിന് പറന്നു പോകാം

നെടുമങ്ങാട് ∙ മൂന്നാറും കോവളവും കുമരകവും ഉൾപ്പെടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇനി വട്ടപ്പാറയിൽനിന്നു പറക്കാം. കരകുളം ചിറ്റാഴ ഗവ.എൽപി സ്കൂളിന് സമീപം കോട്ടുക്കോണം വീട്ടിൽ കെ.എൻ.ഗോപകുമാരൻ നായർ(72) ആണ് വട്ടപ്പാറ അമ്പലംനഗറിലെ ഏഴര ഏക്കറിൽ ഹെലിപാഡും വിഐപി ലോഞ്ചും സജ്ജമാക്കിയയത്. 21ന് രാവിലെ 10ന് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, തിരുവനന്തപുരം വിമാനത്താവളം എന്നിവയിൽ നിന്നുൾപ്പെടെ അനുമതി നേടിയാണ് ഹെലിപാഡ് നിർമിച്ചത്.ഈ മാസം 22 മുതൽ 10 ദിവസത്തേക്ക് 5–7 മിനിറ്റ് വീതം പറക്കാൻ പ്രത്യേക ഓഫർ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗോപകുമാരൻ നായർ പറഞ്ഞു. ആദ്യഘട്ടത്തിൽ കോവളം, കുമരകം, മൂന്നാർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് ആലോചന. എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റ് ആയി തുടങ്ങിയ ഗോപകുമാരൻ നായർ പിന്നീട് ഹെലികോപ്റ്ററുകളുടെ വിഭാഗത്തിലേക്കു മാറി. കമാൻഡിങ് ഓഫിസറായിരിക്കെ തമിഴ്നാട്ടിൽ ചീഫ് പൈലറ്റായി ഡപ്യൂട്ടേഷനിൽ പോയ ഗോപകുമാരൻ നായർ എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിൽ തിരിച്ചെത്തി.
Fashion ⏭️


