100 കോടി ക്ളബിലേക്ക് ഡിസി

ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും പ്രധാന വേഷത്തിലെത്തിയ ഡി സി ആഗോള കളക്ഷൻ 100 കോടിയിലേക്ക്. പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്ക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് 12-ാം ദിവസം ഇന്ത്യയിൽ നിന്ന് 1.81 കോടി നെറ്റ് നേടി.
ഇന്ത്യ ഗ്രോസ് കളക്ഷൻ 67.43 കോടിയും ഓവർസീസ് ഗ്രോസ് 21.50 കോടിയുമാണ്. ചിത്രത്തിന്റെ വേൾഡ്‌വൈഡ് ഗ്രോസ് 88.93 കോടിയായി.
ആഭ്യന്തര കളക്ഷനിൽ തമിഴ് പതിപ്പ് തന്നെയാണ് വലിയ പങ്ക് വഹിക്കുന്നത്. 12-ാം ദിവസം 1,431 ഷോകളിൽ നിന്ന് തമിഴ് പതിപ്പ് 1.28 കോടി നേടി. 24 ശതമാനമായിരുന്നു മൊത്തം ഒക്ക്യുപ്പൻസി.
തെലുങ്ക് പതിപ്പ് 662 ഷോകളിൽ നിന്ന് 53 ലക്ഷം നേടി. തെലുങ്ക് പതിപ്പിന്റെ ഒക്ക്യുപ്പൻസി 22 ശതമാനമായിരുന്നു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ ഓണക്കാലത്തും തിയേറ്ററുകളിൽ തുടരും എന്ന് ഉറപ്പാണ്. ലോകേഷ് കനകരാജ് നായക അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ മലയാള താരം പ്രണവ് ടിയോഫിൻ മികച്ച പ്രകടനം കാഴ്ചവച്ചു. സഞ്ജന കൃഷ്ണമൂർത്തി, തലൈവാസൽ വിജയ്. അവിനാഷ്, ബാലാജി ദേവീപ്രസാദ്, ദയാൽ കൃഷ്ണ, കസ്തൂരി രാജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ആണ്.ശ്രീ ഗോകുലം മുവീസ് ആണ് കേരളത്തിലും കർണാടകത്തിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആന്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ. ഒ ശബരി.
Business ⏭️


