NEWS

മാസപ്പടിക്കേസ്: ഹവാല ഇടപാടിന് തെളിവെന്ന് ഇ.ഡി; റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു


കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാടിനു തെളിവ് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം 9 ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.


Fashion ⏭️

Back to top button