SPORTS
ജെൻ സീ ടൈറ്റൻസ് ! ടീമിലെ 11 പേരും 25 വയസ്സിൽ താഴെയുള്ളവർ

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎൽ) ‘ജെൻ സി’ ടീമാണ് തൃശൂർ ടൈറ്റൻസ്. 20 അംഗ ടീമിലെ 11 പേരും 25 വയസ്സിൽ താഴെയുള്ളവർ. അതിൽ 4 പേർ കൗമാരക്കാർ. കഴിഞ്ഞ 2 സീസണുകളിലും സെമിയിൽ വീണുപോയ ടീം ഇത്തവണ ആ കടമ്പയും കടന്ന് കിരീടത്തിലേക്ക് മുന്നേറാൻ ലക്ഷ്യമിട്ടാണ് അനുഭവ സമ്പത്തും യുവാക്കളുടെ കരുത്തും ഒരുപോലെ സംയോജിക്കുന്ന ടീമിനെ ഒരുക്കുന്നത്. ഓൾറൗണ്ടർ എം.എസ്.അഖിലാണ് പുതിയ ക്യാപ്റ്റൻ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിച്ച മുഹമ്മദ് ഇനാനും മാനവ് കൃഷ്ണയ്ക്കും കെ.ആർ.രോഹിത്, അമയ് മനോജ് എന്നിവരുമാണ് ടീമിലെ കൗമാര താരങ്ങൾ. 4 പേരും കേരള അണ്ടർ 19 ടീമിൽ ഒരുമിച്ചു കളിക്കുന്നവർ. ബോളിങ്ങിൽ ആദിത്യ വിനോദ് പേസ് ആക്രമണം നയിക്കുമ്പോൾ മുഹമ്മദ് ഇനാനും ബിജു നാരായണനുമാണ് സ്പിൻ നിരയുടെ നായകർ. ഇരുവരും ബാറ്റിങ് മികവുമുള്ളവർ. എസ്.സുനിൽ കുമാറാണ് മുഖ്യ പരിശീലകൻ. ഫിനസ് ഗ്രൂപ്പ് ഡയറക്ടർ സജാദ് സേഠ് ആണ് ടീം ഉടമ.
Auto ⏭️


