AUTO

കൂടുതൽ കരുത്തിലും പ്രീമിയം ലുക്കിലും സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ്; ബുക്കിങ് തുടങ്ങി


മിഡ്‌സൈസ് സെഡാൻ സ്ലാവിയയുടെ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ച് സ്കോഡ. കൂടുതൽ കരുത്തോടെയും പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ബുക്കിങ്ങും സ്കോഡ ആരംഭിച്ചു. കാഴ്ചയിലെ ആകർഷകമായ മാറ്റങ്ങൾക്കൊപ്പം സാങ്കേതികമായി വലിയ പരിഷ്കാരങ്ങളുമായാണ് സ്ലാവിയയുടെ ഈ പുതിയ വരവ്.എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഷാർപ്പായ പുതിയ എൽഇഡി ഡിആർഎല്ലുകൾ, മാറ്റങ്ങൾ വരുത്തിയ ബമ്പർ, 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, പിന്നിലെ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പുതിയ മോഡലിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.ക്യാബിനിലും ആഡംബരത്തിന് കുറവില്ല. സെഗ്‌മെന്റിൽ ആദ്യമായി പിൻസീറ്റ് യാത്രക്കാർക്കായി മസാജ് ഫംഗ്ഷൻ സ്ലാവിയ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ 10.1 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.


Sports ⏭️

Back to top button