NEWS

കല്ല് തലയിലിട്ടു കൊല്ലാൻ ആദ്യ പദ്ധതി, കൊല്ലണമെന്ന് കർശന നിർദേശം; 13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം


ഹരിപ്പാട് ∙ ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന പ്രതികൾ ആദ്യം പദ്ധതിയിട്ടത് വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താൻ. എന്നാൽ, വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉണ്ടെന്നു മനസ്സിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ അകത്തുകയറാൻ തീരുമാനിച്ചതെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.15ന് രാത്രി മാവേലി എക്സ്പ്രസിൽ ഹരിപ്പാട്ടെത്തിയ പ്രതികൾ ബസിൽ കരുവാറ്റയിലിറങ്ങി. ഓട്ടോയിൽ വാടകവീട്ടിൽ എത്തി. വീടിനു പിന്നിലുള്ള ശുചിമുറിയിൽ എക്‌സ്‌ഹോസ്റ്റ് ഫാനിനു വേണ്ടി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി മേൽക്കൂരയുടെ ഷീറ്റ് ഉയർത്തി 2 പേർ അകത്തുകയറി.സംഘർഷജീവിതം, ഒടുവിൽ കുറ്റത്തിന്റെ കെണിയിൽ; 13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം ആലപ്പുഴ/ പരവൂർ ∙ പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം, വിദേശത്തു ജോലി ചെയ്തിരുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുഗൃഹങ്ങളിൽ മാറിമാറി താമസം, പലതവണ വീട്ടിൽനിന്ന് ഒളിച്ചോട്ടം, മോശം കൂട്ടുകെട്ടുകൾ, ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം – 13 വയസ്സുകാരി കടന്നുപോയ സംഘർഷജീവിതം, ആ പ്രായത്തിനു ചേരാത്ത ക്രൂരമായ കൊലപാതക ആസൂത്രണത്തിൽ നിർണായക ഘടകമായിട്ടുണ്ടാകുമെന്ന് പൊലീസ് നിഗമനം.


Fashion ⏭️

Back to top button