NEWS

ആലപ്പുഴ– എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് ഒരു പാലം കൂടി; കുമ്പളങ്ങി പാലം നിർമാണം 45% പൂർത്തിയായി


തുറവൂർ ∙ കുമ്പളങ്ങി പാലം പണി 45 ശതമാനം പൂർത്തിയായി. ആലപ്പുഴ– എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 32.48 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്. കിഫ്ബിയാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. പാലവും അപ്രോച്ച് റോഡും 2 വശങ്ങളിലും താൽക്കാലിക ബോട്ട് ജെട്ടിയും സ്ഥാപിച്ചതിന് ശേഷമായിരുന്നു പാലം പണി തുടങ്ങിയത്.ഒരു തൂണിനായി 60 മീറ്റർ മുതൽ 65 മീറ്റർ താഴ്ചയിൽ 6 കോൺക്രീറ്റ് പൈലുകളാണ് സ്ഥാപിച്ചത്. ഇത്തരത്തിൽ 9 തൂണുകൾക്കായി 58 കോൺക്രീറ്റ് പൈലുകളുടെ നിർമാണം പൂർത്തിയായി. 6 തൂണുകൾക്കുള്ള പൈലുകൾക്ക് മുകളിൽ പൈൽ ക്യാപിന്റെ കോൺക്രീറ്റും പൂർത്തിയായി. ഇനി മൂന്ന് പൈൽ ക്യാപുകൾ സ്ഥാപിക്കണം. ഇതിൽ 2 തൂണിന്റെ പൈൽ ക്യാപ് കോൺക്രീറ്റ് ചെയ്യാനുള്ളത് കായലിലാണ്. കാലവർഷം മൂലം കായലിൽ ജല നിരപ്പ് ഉയർന്നതിനാൽ കായലിൽ നിർമിക്കുന്ന 2 തൂണുകൾക്കുള്ള പൈൽ ക്യാപ് സ്ഥാപിക്കാനായില്ല.


Fashion ⏭️

Back to top button