NEWS

‘കിടപ്പറദൃശ്യങ്ങൾ പക‌ർത്തി പണമുണ്ടാക്കി, കൊല്ലം സ്വദേശിയായ ഭർത്താവ് പങ്കാളികളെ  പങ്കുവയ്ക്കുന്ന  ഗ്രൂപ്പുകളിലെ അംഗം’

പ്രതീകാത്മകചിത്രം

കൊല്ലം: കിടപ്പറദൃശ്യം പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായ ഭാര്യയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളിൽ തന്റെ ഭർത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പിൽ ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ യുകെയിലാണ് താമസിക്കുന്നത്. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ദൃശ്യങ്ങൾ വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

കൗൺസലിംഗിന് നൽകി ശരിയാക്കാനായി യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാംദിവസം ഭർത്താവ് ക്രൂരമായി മർദ്ദിച്ചതോടെ പൊലീസിൽ യുവതി പരാതി നൽകുകയായിരുന്നു. സംഭാഷണങ്ങൾ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങൾ പങ്കുവച്ചതിൽ ഭർത്താവിന് കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങൾ പങ്കുവച്ച് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നിൽവച്ച് ലൈംഗിക വൈകൃതങ്ങൾ കാണിച്ചെന്നും യുവതി വ്യക്തമാക്കി. യുവതി നിലവിൽ ചികിത്സയിലാണ്.

English Summary

A woman from Kollam has filed a complaint alleging that her husband secretly recorded their intimate moments and later sold the videos to adult websites. She also alleged that he was associated with groups involved in partner exchange and that members of these groups asked him to share her private videos.
RELATED TOPICS: KOLLAM CASE, HUSBAND COMPLAINT, INTIMATE VIDEO CASE, CYBER CRIME KERALA, KOTIYAM POLICE

Read News ⏭️

Back to top button