NEWS
കിടപ്പറ ദൃശ്യം വിറ്റ സംഭവം: ഭർത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ അംഗം; കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതം

കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ ഭര്‍ത്താവ് അംഗമായിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ നിന്നും ആവശ്യമുണ്ടായതായും യുവതി പറയുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടത്. ദൃശ്യങ്ങൾ പങ്കുവച്ചതിൽ ഭർത്താവിന് കുറ്റബോധമില്ലെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. ദൃശ്യങ്ങൾ പങ്കുവച്ച് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതങ്ങൾ കാണിച്ചു. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകളും യുവതി പൊലീസിനു കൈമാറി. ക്രൂരമർദനം ഏറ്റ യുവതി നിലവിൽ ചികിത്സയിലാണ്.
Fashion ⏭️


