NEWS

‘വിരുന്ന്’ പോകാനൊരുങ്ങി തൃക്കാക്കരയിലെ തെരുവുനായ്ക്കൾ; ഓണം കഴിഞ്ഞാൽ ശസ്ത്രക്രിയയും സുഖ ചികിൽസയും


കാക്കനാട്∙ തൃക്കാക്കര നഗരസഭാ പ്രദേശത്ത് നിന്ന് പിടികൂടുന്ന തെരുവുനായ്ക്കൾക്ക് ജില്ലാ പഞ്ചായത്ത് എബിസി കേന്ദ്രത്തിൽ ശസ്ത്രക്രിയയും സുഖ ചികിൽസയും.നായ്ക്കൾക്ക് അനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രകാരമുള്ള ശസ്ത്രക്രിയ നടത്തി ഒരാഴ്ച ചികിൽസയും പരിചരണവും നൽകാനാണ് തീരുമാനം. ഇതിനായി മുളന്തുരുത്തി എബിസി കേന്ദ്രത്തിലേക്ക് ‘വിരുന്ന്’ പോകാനൊരുങ്ങുകയാണ് തൃക്കാക്കര നഗരസഭാ പരിധിയിലെ തെരുവു നായ്ക്കൾ. ഓണം കഴിഞ്ഞാൽ പരിശീലനം കിട്ടിയ നായ്പിടുത്തക്കാർ തൃക്കാക്കരയിലെത്തി നായ പിടിത്തം തുടങ്ങും. ഇവയെ മുളന്തുരുത്തി എബിസി കേന്ദ്രത്തിലെത്തിച്ച് ശസ്ത്രക്രിയക്കു ശേഷം ഏതാനും ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുന്ന നായ്ക്കളെ നേരത്തേ പിടികൂടിയ സ്ഥലത്തു തന്നെ പിന്നീട് കൊണ്ടുവന്ന് വിടും.


Fashion ⏭️

Back to top button