NEWS
നൂറ്റിയൊന്നിലും മണ്ണിൽ നൂറുമേനി കൊയ്ത് തങ്കപ്പൻ

വാളകം (കൊല്ലം) ∙ 101–ാം വയസ്സിലും പണിയായുധങ്ങളുമായി ഉഷാറോടെ കൃഷിയിടത്തിലെത്തും കൊല്ലം ജില്ലയിലെ വിലങ്ങറ കോണത്ത് പുത്തൻവീട്ടിൽ എൻ.തങ്കപ്പൻ. ഇരുപതാം വയസ്സിൽ പാടത്തിറങ്ങിയതാണ്. ഇപ്പോഴും കൃഷിയോടുള്ള ആത്മബന്ധത്തിനും വിളവിനു വേണ്ടിയുള്ള അത്യധ്വാനത്തിനും ഇരുപതിന്റെ ചെറുപ്പം തന്നെ.1.60 ഏക്കർ സ്വന്തം ഭൂമിയിൽ മഞ്ഞളും ഇഞ്ചിയും ചേനയും ചേമ്പും മരച്ചീനിയും വാഴയും കാച്ചിലുമെല്ലാം നട്ടുവളർത്തുന്നു. കൃഷിയൊരുക്കൽ മുതൽ കാടുവെട്ടലും വളമിടലും വരെ എല്ലാം ചെയ്യുന്നതു തനിയെ. കൈക്കരുത്തും മനക്കരുത്തും കണ്ടു പ്രായത്തിൽ സംശയിക്കുന്നവരെ തങ്കപ്പൻ തന്റെ ആധാർ കാർഡ് കാണിക്കും: 1925 ലാണു ജനനം.
Fashion ⏭️


