NEWS

പത്തിൽ ഏഴും തകർത്തു; റഷ്യൻ കോടീശ്വരിയെ പ്രത്യേകം ലക്ഷ്യമിട്ട് യുക്രെയ്ൻ, റഷ്യയുടെ ആമസോണിന് വേദനിക്കുമ്പോൾ


മോസ്കോ∙ തുടർച്ചയായ രണ്ടാം ദിവസവും റഷ്യയുടെ സൈനിക താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം കടുപ്പിക്കുമ്പോൾ കോടീശ്വരിയായ ഒരു സംരംഭകയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ലക്ഷ്യം കാണുന്നതായി സൂചന. റഷ്യൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിന്റെ ഡിപ്പോകളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിനെ ശതകോടീശ്വരിയായ ടാറ്റിയാന കിം ആണ് വളർത്തിയെടുത്തത്. അമേരിക്കയിലെ ആമസോണിനു പകരം വയ്ക്കാനാവുന്ന റഷ്യൻ മാതൃക എന്നാണ് വൈൽഡ്ബറീസിനെ വിശേഷിപ്പിക്കുന്നത്. 2,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വൈൽഡ്ബറീസിന്റെ വെയർഹൗസാണ് കഴിഞ്ഞ ദിവസത്തെ യുക്രെയ്ൻ ആക്രമണത്തിൽ ചാരമായത്. എന്നാൽ ഈ ആക്രമണം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വൈൽഡ്ബറീസിനെ യുക്രെയ്ൻ ഡ്രോണുകൾ വേട്ടയാടുകയാണ്. റഷ്യയ്ക്ക് എതിരായ യുദ്ധം ഒരു റീട്ടെയിൽ കമ്പനിക്ക് എതിരായി യുക്രെയ്ൻ തിരിച്ചുവിടുകയാണ്.വൈൽഡ്ബറീസിന്റെ ആസ്തികൾ തകർക്കാൻ യുക്രെയ്ൻ പറയുന്ന ന്യായം റഷ്യൻ സൈന്യവുമായി കമ്പനിക്കുള്ള ബന്ധമാണ്. സൈന്യത്തിനു വേണ്ടി ആയുധങ്ങൾ അടക്കം എത്തിക്കുന്നത് രാജ്യത്തെ ഈ റീട്ടെയ്ൽ ഭീമനാണെന്നാണ് ആരോപണം. ഡ്രോൺ ഘടകങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ കമ്പനി സൈന്യത്തിനു എത്തിക്കുന്നു എന്നാണ് ആരോപണം. എന്നാൽ വൈൽഡ്ബറീസ് ഈ ആരോപണങ്ങൾ നിഷേധിക്കുന്നുമുണ്ട്.


Fashion ⏭️

Back to top button