NEWS

പിഎം ശ്രീ’ അറബിക്കടലിന് അപ്പുറം  അഴുക്കുചാലിൽ   വലിച്ചെറിയണം,​ നിലപാടിൽ മാറ്റമില്ലെന്ന് കെ എം ഷാജി

കെ.എം. ഷാജി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ കെ.എം. ഷാജി. അധികാരം വന്നതുകൊണ്ട് ‘പിഎം ശ്രീ’ അറബിക്കടലിലല്ല. അതിനപ്പുറം ഒരു അഴുക്കുചാൽ ഉണ്ടെങ്കിൽ അതിൽ വലിച്ചെറിയണം,” ഷാജി പറഞ്ഞു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിലായിരുന്നു കെഎം ഷാജിയുടെ പരാമർശം.

തന്റെ വ്യക്തിപരമായ അഭിപ്രായം അതുതന്നെയാണെന്നും, മന്ത്രിയായതിന്റെ പേരിൽ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് തടസ്സമില്ലെന്നും ഷാജി പറഞ്ഞു. ”എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാൻ അത് മാറ്റാനും പോകുന്ന ആളല്ല. എന്റെ വ്യക്തിപരമായ അഭിപ്രായം അതുതന്നെയാണ്. ഞാൻ ഏറ്റെടുത്ത വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ല അത്. ഒരു മന്ത്രിയായി കഴിഞ്ഞാൽ ആ വകുപ്പിലെ കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ എന്നില്ലല്ലോ. ഞാൻ പറഞ്ഞത് രാഷ്ട്രീയമാണ്,” കെഎം ഷാജി വ്യക്തമാക്കി. അതേസമയം, നമ്മൾ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത നിൽക്കുമ്പോൾ നമ്മൾക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

Read News ⏭️

Back to top button