NEWS
ഓണസമ്മാനമായി സീബ്രകളെത്തുന്നു; സീതയുടെ ഓർമയിൽ…

തിരുവനന്തപുരം ∙ ഓണക്കാലത്ത് സന്ദർശകർക്ക് പുത്തൻ കൗതുകക്കാഴ്ചയൊരുക്കി ഒരു ജോഡി സീബ്രകൾ തലസ്ഥാനത്തെത്തും. ഗുജറാത്തിലെ വൻതാര ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് സീബ്രകളെ മൃഗശാലയിൽ എത്തിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് മൃഗങ്ങളുടെ കൈമാറ്റ നടപടികൾക്ക് വേഗം കൂടിയത്. സീബ്രകൾക്കു പകരമായി മൃഗശാലയിൽനിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്കു നൽകും.മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളാണ് തലസ്ഥാനത്ത് എത്തുന്നത്. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് 3 ദിവസം നീളുന്ന യാത്ര. ഓണം അവധിക്കാലത്ത് തന്നെ സന്ദർശകർക്ക് പുതിയ അതിഥികളെ കാണാൻ കഴിയുന്ന തരത്തിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാറും ഡയറക്ടർ മഞ്ജുളാദേവിയും അറിയിച്ചു.
Fashion ⏭️


