രവി മോഹൻ ചിത്രം ‘വൈറ്റ്’ നായിക ശോഭിത ധുലിപാല

രവി മോഹൻ നായകനാവുന്ന ചിത്രത്തിന് വൈറ്റ് എന്നു പേരിട്ടു. നവാഗതനായ ജി.എൻ.ഡി ശ്യാംകുമാർ ആണ് സംവിധാനം. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ശിഷ്യനാണ് ശ്യാംകുമാർ. അനിരുദ്ധ് സംഗീതം പകരുന്നു. ശോഭിത ധുലിപാലയെ നായികയായി പരിഗണിക്കുന്നു. പൊന്നിയിൻ സെൽവനുശേഷം രവി മോഹനും ശോഭിതയും വീണ്ടും ഒരുമിക്കാൻ പോവുകയാണ്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അതേ സമയം രവി മോഹൻ നായകനും നിർമ്മാതാവുമായി എത്തുന്ന ബ്രോകോഡ് അണിയറയിൽ ഒരുങ്ങുന്നു. രവിമോഹൻ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, അജു വർഗീസ്, എസ്.ജെ. സൂര്യ എന്നിവരും നിർണായക വേഷം അവതരിപ്പിക്കുന്നു. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രവിമോഹനും എസ്.ജെ. സൂര്യയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.
ഭാഗ്യരാജ് കണ്ണന്റെ സംവിധാനത്തിൽ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസ് ആണ് രവിമോഹന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. രാഘവ ലോറൻസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിവിൻപോളി ആണ് പ്രതിനായകൻ. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഭാഗ്യരാജ് കണ്ണൻ.പ്രിയങ്ക മോഹൻ ആണ് നായിക. സായ് അഭ്യങ്കർ ആണ് ബെൻസിന്റെ സംഗീതം. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻസുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിൽ സംഘട്ടനം ഒരുക്കുന്നത് അനൽ അരശ് ആണ്.
Business ⏭️


